ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.
May 3, 2026 09:09 AM | By PointViews Editor

ന്യൂഡൽഹി • ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമാണ്.ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്നു പത്രസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെന്നിരിക്കെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ആസ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ട് ഭീകരപ്രവർത്തകരുടെ താവളമായ പാക്കിസ്ഥാനേക്കാൾ താഴെയാണ് ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിൻ്റെ നിലവിലെ സ്ഥിതിയെന്ന് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 6 റാങ്ക് താഴേക്കു പോയി ഇന്ന് 157-ാം സ്ഥാനത്താണ്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ‌് പുറത്തുവിട്ട 180 രാജ്യങ്ങളുടെ പട്ടികയായ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്‌സിലാണ് ഇന്ത്യ 157-ാം സ്ഥാനത്താണുള്ളതെന്ന ഞെട്ടിക്കുന്ന കണക്ക് വ്യക്തമാക്കിയിട്ടുള്ളത്. അതായത് കടുത്ത മതമൗലീക വാദവും തീവ്രവാദവും മാത്രമല്ല, സകല തീവ്രവാദികളുടെയും താവളവുമായ പാക്കിസ്ഥാനേക്കാളും 4 റാങ്കുകൾ പുറകിലാണ് മഹത്തായ ജനാധിപത്യം പൂത്തുലഞ്ഞു നിൽക്കുന്നു എന്നവകാശപ്പെടുന്ന ഭാരതത്തിൻ്റെ നില എന്നതാണ് വിഷയത്തിലെ ട്രാജഡി.

ഏറ്റവും കൂടുതൽ സ്വാതന്ത്യമുള്ള നോർവേ, നെതർലൻഡ്‌സ്, ഡെൻമാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനത്ത്. ഏറ്റവും അവസാന ഭാഗത്തുള്ളത് സൗദിഅറേബ്യ, ഇറാൻ, ചൈന, ഉത്തര കൊറിയ, എറിട്രിയ എന്നീ രാജ്യങ്ങളാണ്. പാക്കി സ്ഥാൻ (153), ഭൂട്ടാൻ (150), നേപ്പാൾ (87), ശ്രീലങ്ക (134) ബം ഗ്ലദേശ് (152) എന്നീ അയൽ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മുന്നിലാണെങ്കിൽ മറ്റൊരു അയൽ രാ ജ്യമായ ചൈന 178-ാം സ്ഥാനത്താണ്.

മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, ഏതാനും ഉടമകളിലേക്കുള്ള ചുരുങ്ങൽ, രാഷ്ട്രീയ കക്ഷികളോടുള്ള ചായ്‌വ് തുടങ്ങിയവ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പത്രസ്വാത ന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന തായി സംഘടന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള മുകേഷ് അംബാനിയുടെ കൈവശമാണ് 70 മാധ്യമ സ്‌ഥാപനങ്ങൾ. 2014 ൽ ബിജെപി അധികാരത്തിലെത്തിയ തോടെയാണ് മാധ്യമസ്വാതന്ത്ര്യം കുറയാൻ തുടങ്ങിയതെന്ന് ഇൻഡക്സിൽ കുറ്റപ്പെടുത്തുന്നു. അപ്പോൾ ഭായിയോം ബഹനോം ഭാരതമിപ്പോൾ മത്സരിക്കുന്നത് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് രാഷ്ട്രമായ ചൈനയോടും മത തീവ്രവാദ ഭീകരരാഷ്ട്രമായ പാക്കിസ്ഥാനോടുമാണ് എന്നതു തമാശയല്ല, കാര്യമാണ്. ആദർശപരമായി പാക്കിസ്ഥാനേക്കാൾ താഴെയാണ് നമ്മളെങ്കിലും ചൈനയേക്കാൾ മുകളിലാണ് നമ്മളെന്ന് വെറുതെ ആശ്വസിക്കാം.

Today is World Press Freedom Day, and India's ranking has fallen. It is now lower than Pakistan.

Related Stories
നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

May 23, 2026 09:10 AM

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ...

Read More >>
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

May 23, 2026 07:24 AM

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Read More >>
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
Top Stories